റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ സ്ത്രീ​ക​ളു​ടെ നെ​ഞ്ച​ളളവ് മാ​ന​ദ​ണ്ഡം നി​ശ്ച​യി​ക്കു​ന്ന​ത് മ​ര്യാ​ദ​കേ​ടും ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​വു​മാ​ണെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി

0
35

ഫോ​റ​സ്റ്റ് ഗാ​ര്‍ഡ് പ​രീ​ക്ഷ​യി​ലെ നെ​ഞ്ച​ള​വ് മാ​ന​ദ​ണ്ഡ​ത്തി​നെ​തി​രെ മൂ​ന്നു സ്ത്രീ​ക​ള്‍ ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് രാജസ്ഥാൻ ഹൈക്കോടതി ജ​സ്റ്റി​സ് ദി​നേ​ശ് മേ​ത്ത​യു​ടെ നി​രീ​ക്ഷ​ണം. സ്ത്രീ ​എ​ന്ന നി​ല​യി​ലു​ള്ള അ​ന്ത​സി​നു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു ന​ല്‍കു​ന്ന സ്വ​കാ​ര്യ​ത​യ്ക്കു​ള്ള അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​വു​മാ​ണി​തെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.റി​ക്രൂ​ട്ട്‌​മെ​ന്‍റ് പൂ​ര്‍ത്തി​യാ​യ​തി​നാ​ല്‍ ഹ​ര്‍ജി  ത​ള്ളു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി അ​പ​മാ​ന​ക​ര​മാ​യ യോ​ഗ്യ​താ മാ​ന​ദ​ണ്ഡം പു​ന​പ്പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍ക്കാ​രി​നോ​ട് നി​ര്‍ദേ​ശി​ച്ചു.