കോവിഡ് രോഗം കൂടുതലും ഗുരുതരമാകുന്നത് പ്രവാസികളിലും വാക്സിന്‍ സ്വീകരിക്കാത്തവരിലും

0
31

കൂവൈത്ത്‌ സിറ്റി: കുവൈത്തില്‍ കോവിഡ്‌ ബാധിച്ച്‌ ഐസിയുകളില്‍ ചികിത്സ തേടിയവരില്‍ ഏറ്റവുമധികമുള്ളത്‌ പ്രവാസികളും പ്രതിരോധവാക്‌സിന്‍ സ്വീകരിക്കാത്തവരുമെന്ന്‌ കോവിഡ്‌ ഉന്നതോപദേശക സമിതി ചെയര്‍മാന്‍ ഡോ. ഖാലിദ്‌ അല്‍ ജറല്ല. രോഗം ഗുരുതരമായി ആശുപത്രികളില്‍ പ്രവേശിക്കപ്പെടുന്നവരില്‍ നല്ലൊരുപങ്കും ഇവരാണ്‌. രാജ്യത്തെ കോവിഡ്‌ വ്യാപനതോത്‌ കുറയ്‌ക്കുന്നതിനായാണ്‌ പ്രതിരോധ കുത്തിവയ്‌പ്പ്‌ നല്‍കുന്നത്‌, അത്‌ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.