യുഎഇ ദേശീയ ദിനത്തില്‍ താരമായി കാസർഗോഡ് സ്വദേശി

0
58

യുഎഇയുടെ ദേശീയ ദിനത്തില്‍ താരമായി കാസര്‍കോട് സ്വദേശി. ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ ഹത്ബൂറാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി യുഎഇയുടെ ദേശീയ ദിനത്തിൽ ഇഖ്ബാൽ തൻ്റെ വാഹനം വ്യത്യസ്ത രീതിയിൽ അലങ്കരിച്ച് വ്യത്യസ്തനാകുന്നു. ആ പതിവ് തെറ്റിക്കാതെ ഇത്തവണയും തൻ്റെ റോൾസ് റോയ്സ് കാർ വ്യത്യസ്തമായി ഒരുക്കി ശ്രദ്ധ പിടിച്ചു പട്ടുകയാണ് ഈ യുവാവ്.

കഴിഞ്ഞ തവണ വാഹനം അലങ്കരിച്ച് ദുബായ് പോലീസ് വാഹനങ്ങളുടെ കൂടെ സ്ഥാനം പിടിക്കുവാന്‍ കഴിഞ്ഞു എന്ന പ്രത്യേകത ഉണ്ടായിരുന്നു. പോലീസ് മേധാവികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയാണ് ഇഖ്ബാല്‍ ആ  ദേശീയ ദിനം ആഘോഷിച്ചത്. മുന്‍ വര്‍ഷങ്ങളിലും ഇഖ്ബാലിന് പോലീസ് പ്രശംസ ലഭിച്ചിട്ടുണ്ട്.

https://www.instagram.com/reel/C0Maz1iPUyt/?igshid=MzRlODBiNWFlZA==