മുന്നണിക്ക് തലവേദനയായി ഐ.എം.സി.സി നേതാക്കൾ കൂട്ടത്തോടെ രാജിവച്ചു

0
16

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും കെ.എം.സി.സി മുന്നണിയിൽ ഒരു മാനേജിംഗ് കമ്മിറ്റി മെംബർ സ്ഥാനം മാത്രം സ്വീകരിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെ ഷാർജ ഐ.എം.സി.സിയിൽ നേതാകളും പ്രവർത്തകരും പല വഴിക്കായി.. നേരത്തെ സി .പി .എം.സാംസ്കാരിക സംഘടനയായ മാസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഐ.എം.സി.സി രണ്ട് സീറ്റിൽ മത്സരിക്കുകയും മുന്നണിയിൽ അഭിമാനകരമായ നേതൃത്വ സ്ഥാനങ്ങൾ വഹിക്കുകയും ചെയതിരുന്നു. ഇപ്പോൾ മാസ് മുന്നണിയിലേക്ക് കെ.എ.സി.സി കടന്ന് വന്നതോടെ ഐ.എൻ.എൽ പോഷക സംഘടനയായ ഐ.എം.സി.സി യെ ഒതുക്കി എന്നാണ് ആക്ഷേപം.. കെ എം സി.സി വന്നത് കൊണ്ട് നേരത്തെ വാഗ്ദാനം ചെയ്ത ജോയ്ൻ്റ് ട്രഷറർ സ്ഥാനം കൊടുക്കാതെ ഒരു മാനേജിംഗ് കമ്മിറ്റിയിൽ ഒതുക്കിയതിൽ പ്

പ്രതിഷേധിച്ച് ഐ.എം.സി.സിയിലേ പല നേതാക്കളും ഇൻകാസ് നേതൃത്വം കൊടുക്കുന്ന മുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ഐ.എം.സി.സി ജനറൽ സെക്രട്ടറി മനാഫ് കുന്നിൽ വിമതനായി മത്സരിക്കുന്നത് കെ.എം.സി.സി മുന്നണിയിൽ മത്സരിക്കുന്ന ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അനീസിന് ഭീഷണി ആയിട്ടുണ്ട്..
അതിനിടെ ഐ എം സി സി. ജിസിസി കമ്മിറ്റിയുടെ മുൻ ജനറൽ കൺവീനറും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ ഖാൻ പാറയിൽ, ഐഎംസിസി ഷാർജ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ഷൗക്കത്ത് പൂച്ചക്കാട് എന്നിവരുടെ നേതൃത്വത്തിൽ നിരവധിയാളുകൾ ഐ എം സി സി യിൽ നിന്നും രാജിവെച്ചു പുതിയ സംഘടന രൂപികരിച്ച് ഇൻകാസ് നേതൃത്വം കൊടുക്കുന്ന മുന്നണിയിൽ ചേർന്നിട്ടുണ്ട്
നേരത്തേ മന്ത്രി അഹമ്മദ് ദേവർകോവിൽ ഷാർജ സന്ദർശനം നടത്തിയപ്പോൾ, ഇന്ത്യൻ അസോസിയേഷനിൽ അദ്ദേഹത്തിന് നൽകാനിരുന്ന സ്വീകരണ പരിപാടിക്ക് ഇടങ്കോലിട്ട്‌ ഇല്ലാതാക്കിയ കെ എം സി സി നേതൃത്വത്തോടുള്ള എതിർപ്പ് നിലനിൽക്കെ, വലിയൊരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് കൊണ്ടാണ് അവരുമായുള്ള കൂട്ടുകെട്ടിന് ഐ.എം സി.സി തയ്യാറായത്.
കെ.എം.സി.സി യുടെ പ്രതിനിധിയായ ജനറൽ സെക്രട്ടറിയായിരുന്നു അസോസിയേഷനിൽ മന്ത്രിക്ക് സ്വീകരണം കൊടുക്കുന്നതിൽ എതിർപ്പുമായി മുന്നിൽ നിന്നത്.
ഐഎൻഎൽ ഉണ്ടായ പിളർപ്പിന് ശേഷം ഐഎംസിസി യുഎഇ ഒഴികെ യുള്ള ജിസിസി രാജ്യങ്ങളിൽ വഹാബ് പക്ഷത്താണ് ഉറച്ചു നിന്നത്. യുഎഇയിൽ പ്രത്യേകിച്ച് ഷാർജയിലാണ് അഹമ്മദ് പക്ഷത്തിന് സ്വാധീനം ഉണ്ടായിരുന്നത്. ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഐഎംസിസി ഷാർജയിൽ ശിഥിലമാകും..
. ഡിസംബർ പത്താം തീയതിയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്. ഇൻകാസ് നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘടനകൾ ഒരു ഭാഗത്തും സിപിഎം അനുകൂല സംഘടനയായ മാസും മുസ്ലിം ലീഗ് അനുകൂല സംഘടനയായ കെഎംസിസിയും നേതൃത്വം കൊടുക്കുന്ന മുന്നണി എതിർ ഭാഗത്തും ആയിട്ടാണ് മത്സരിക്കുന്നത്. മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ പ്രസിഡന്റായും നിലവിലെപ്രസിഡണ്ടായ അഡ്വക്കേറ്റ് വൈ എ റഹീം ജനറൽ സെക്രട്ടറിയായും നേതൃത്വം കൊടുക്കുന്ന മതേതര ജനാധിപത്യ മുന്നണിയും നിസാർ തളങ്കര പ്രസിഡണ്ടായി ശ്രീപ്രകാശ് ജനറൽ സെക്രട്ടറിയായി നേതൃത്വം കൊടുക്കുന്ന ജനാധിപത്യ മുന്നണിയും തമ്മിലാണ് മത്സരം ബിജെപി അനുകൂല സംഘടന ഒറ്റയ്ക്കും മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സര രംഗത്തുണ്ട്.