കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ

0
28

കേന്ദ്ര സർക്കാരിനെതിരെ കേരളം സുപ്രീം കോടതിയിൽ. കേന്ദ്രസർക്കാർ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നാണ് ഹർജിയിൽ ആരോപണം. കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്‍റെ ഈ നടപടി.

കിഫ്ബി വക എടുത്ത കടവും ഉള്‍പ്പെടുത്തിയാണ് കേരളത്തിന്‍റെ വായ്പപരിധി വെട്ടിക്കുറച്ചതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്‍റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍, കമ്പനി രൂപീകരിച്ച തുക എന്നിവയും കേരളത്തിന്‍റെ ബാധ്യതയായാണ് കണ്ടിരിക്കുന്നത്. 26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്.

28,550 കോടി രൂപ പ്രതീക്ഷിച്ച കേരളത്തിന് എന്നാൽ ഇത്തവണ 20, 521 കോടി രൂപ മാത്രമേ പൊതുവിപണിയിൽനിന്ന് കടമെടുക്കാനാവൂയെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനം കേടതിയെ സമീപിക്കാന്‍ തീരുമാനിക്കുന്നത്.