ഒഡീഷയില്‍ മാവോയിസ്റ്റുകളെന്ന വ്യാജേന വ്യാപാരിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച നാല് പേര് പിടിയില്‍. റായഗഡയിലാണു സംഭവം. വ്യാപാരിയെ ഫോണില്‍ വിളിച്ച് സംഘടനയ്ക്കായി 60 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരാകരിക്കുകയോ, പൊലീസിനെ അറിയിക്കുകയോ ചെയ്താല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി.
പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ കോളുകള്‍ നിരന്തരമായപ്പോള്‍ വ്യാപാരി പൊലീസില്‍ പരാതിപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടൊരു എഴുത്തും വ്യാപാരിക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക ടീമിനെ രൂപീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നെന്ന് റായഗഡ എസ്പി വിവേകാനന്ദ ശര്‍മ അറിയിച്ചു.
മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെട്ടാല്‍ പൊലീസില്‍ പരാതി നല്കാന് ധൈര്യപ്പെടില്ലെന്ന ധാരണയിലാണു ഭീഷണിപ്പെടുത്തിയതെന്നു പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.