ധാർമികമായ സ്വർണ ഖനനത്തിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് മലബാർ ഗോൾഡ് & ഡയമണ്ട്സ്; സൗത്ത് ആഫ്രിക്കയിലെ റാൻഡ് റിഫൈനറിയിൽ നിന്നും 100% ട്രേസ് ചെയ്യാൻ പറ്റുന്ന റാൻഡ്‌പ്യുവർ ഗോൾഡ് ഏറ്റുവാങ്ങി

0
53

സ്വർണ വജ്ര വ്യാപാര മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ധാർമികവും ഉത്തരവാദിത്തപൂർണവുമായ സ്വർണ്ണ വജ്ര ഖനനം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (എൽബിഎംഎ) അംഗീകാരം നൽകിയിട്ടുള്ള റാൻഡ് റിഫൈനറി, ലോകത്തിലെ പ്രമുഖ സ്വർണ്ണ, വെള്ളി റിഫൈനറുകളിൽ ഒന്നാണ്. കുടാതെ തെക്കൻ അർദ്ധഗോളത്തിലെ ഏക റഫറി സ്റ്റാറ്റസ് ലഭിച്ചിട്ടുള്ള റിഫൈനർ കൂടിയാണിത്. 100% ട്രേസ് ചെയ്യാൻ പറ്റുന്നതും ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയതുമായ റാൻഡ് പ്യുവർ ഗോൾഡിലൂടെ വ്യവസായ മേഖലയ്ക്ക് കാര്യമായ സംഭാവനകൾ നൽകിയിട്ടുള്ള റിഫൈനർ ആണ് റാൻഡ് റിഫൈനറി.

13 രാജ്യങ്ങളിലായി 335 സ്റ്റോറുകളുള്ള ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ്. ഉത്തരവാദിത്തത്തോടെയുള്ള ജ്വല്ലറി വ്യാപാരം പിന്തുടരുന്നതിനായി മലബാർ ഗോൾഡ് & ഡയമണ്ട്സ് റാൻഡ് റിഫൈനറിയുമായി കൈകോർത്തു, റാൻഡ് പ്യുവർ ഗോൾഡ് അഥവാ ഗ്രീൻ ഗോൾഡ് സ്വായത്തമാക്കിയിരിക്കുകയാണ്.

റാൻഡ് പ്യുവർ ഗോൾഡിന്റെ അദ്യ ഇറക്കുമതി മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് റാൻഡ് സിഇഓ പ്രവീൺ ബൈയ്നാഥിൽ നിന്നും ഏറ്റു വാങ്ങി. റാൻഡ് റിഫൈനറി സിഎഫ്‌ഒ ഡീൻ സുബ്രഹ്‌മണ്യൻ, മലബാർ ഗ്രൂപ്പിലേ മറ്റു സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിയമാനുസ്യതമായ ഉറവിടങ്ങളിൽ നിന്ന് 100% ഉത്തരവാദിത്തത്തോടെ ഖനനം ചെയ്യുന്ന സ്വർണമാണ് റാൻഡ് പ്യുവർ ഗോൾഡ്. റാൻഡ് റിഫൈനറിയുടെ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്യപ്പെട്ട ഖനികളിൽ നിന്നും അസംസ്കൃത വസ്തുക്കൾ സൂക്ഷ്മതയോടെ ശേഖരിച്ചു വേർതിരിച്ചെടുത്താണ് പ്രോസസ്സ് ചെയ്യുന്നത്. ഓരോ റാൻഡ് പ്യുവർ ഗോൾഡ് ബാച്ചിലും റാൻഡ് പ്യുവർ മാർക്കും അഷ്വറൻസ് സെർട്ടിഫിക്കറ്റും ഉണ്ടായിരിക്കും. സ്വർണം ഖനനം ചെയ്ത രാജ്യം, ഖനനം ചെയ്ത കാലയളവ്, സംഘർഷ രഹിതമായ സാഹചര്യം തുടങ്ങി അസംസ്കൃത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കാൻ ഇതുവഴി ഉപഭോക്താക്കൾക്ക് കഴിയുന്നു.

സുസ്ഥിരവും ഉത്തരവാദിത്തത്തോടെയുമുള്ള ഉൾക്കൊണ്ടുകൊണ്ടാണ് മലബാർ ബിസിനസ് പ്രക്രിയകൾ & ഡയമണ്ട്സ് എന്നും പ്രവർത്തിച്ചിട്ടുള്ളത്. റാൻഡ് റിഫൈനറിയുമായുള്ള പങ്കാളിത്തത്തിലൂടെ റാൻഡ് പ്യുവർ സ്വർണം സംഭരിക്കുന്നത് വഴി കർശനമായ വ്യവസായ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്വർണമാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്തരവാദിത്തവും

ധാർമികവുമായ ബിസിനസ് പ്രക്രിയയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് വീണ്ടും ഉറപ്പിക്കുകയാണെന്ന് മലബാർ (ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ ഉത്തരവാദിത്തം വളരെ ഗൗരവമേറിയതായി ഞങ്ങൾ കാണുന്നു. LBMA ഗൈഡ്ലൈൻസിനുമപ്പുറം ഉപയോക്താക്കൾക്കും പ്രൊഡക്ടിനും പ്രകൃതി സംരക്ഷണത്തിനും ഞങ്ങൾ കഴിഞ്ഞ ഒരു നൂറ്റാണ്ട് ആയി പ്രഥമ പരിഗണന നൽകിവരുന്നു. ആഫ്രിക്കയിൽ ശക്തമായ ഒരു മൈൻ ടു മാർക്കറ്റ് മൂല്യ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ സംഭാവന നൽകിയിട്ടുണ്ട്. റാൻഡ് റിഫൈനറിയുടെ സിഇഒ പ്രവീൺ ബൈജാഥ് അഭിപ്രായപ്പെട്ടു. വിതരണ ശൃംഖലയിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നവരെ ചെറുക്കുന്നതിനും മറ്റുള്ളവരെ മാന്യമായ ബിസിനസ് പ്രക്രിയകളിൽ ഏർപെടുന്നതിനു ഞങ്ങളുടെ മാതൃക പ്രവർത്തനങ്ങൾ പ്രചോദനം ആവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേൾഡ് ഗോൾഡ് കൗൺസിൽ, എൽബിഎംഎ, ഒഇസിഡി തുടങ്ങിയ

ഓർഗനൈസേഷനുകളുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള വാർഷിക

ഓഡിറ്റിന് റാൻഡ് പ്യുവർ ഗോൾഡിന്റെ ട്രാക്ക് കണ്ടെത്താനാകും. ഗ്ലോബൽ

പ്രെഷ്യസ് മെറ്റൽ കോഡ് ഉൾപ്പെടെയുള്ള ഈ മാർഗ്ഗനിർദ്ദേശങ്ങൾ മനുഷ്യാവകാശ

ലംഘനങ്ങൾ എതിർക്കുന്നതിനും

അസ്ഥിരമായ

പ്രദേശങ്ങളിലെ

സംഘട്ടനങ്ങളിലേക്കുള്ള സംഭാവന ഒഴിവാക്കുന്നതിനും അന്താരാഷ്ട്രതലത്തിൽ

അംഗീകരിക്കപ്പെട്ട പ പാരിസ്ഥിതിക സമ്പ്രദായങ്ങൾ പിന്തുടരുന്നതിനും, കള്ളപ്പണം

വെളുപ്പിക്കൽ (AML), തീവ്രവാദം (CFT) എന്നീ വിപത്തുകളെ ചെറുക്കുന്നതിനും

റിഫൈനറികളെ പ്രോത്സാഹിപ്പിക്കുന്നു.

യുഎഇ ആതിഥേയത്വം വഹിച്ച COP 28 ന് ശേഷം സുസ്ഥിരമായ നേട്ടങ്ങളെ കുറിച്ചുള്ള ലക്ഷ്യങ്ങൾക്ക് അതിപ്രാധാന്യം ലഭിച്ചിട്ടുണ്ട്. റാൻഡ് പ്യുവർ ഗോൾഡ് ഏറ്റെടുക്കുന്നതിലൂടെ വ്യക്തമാവുന്നത് ഉത്തരവാദിത്തമുള്ള ജ്വല്ലർ എന്ന നിലയിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിന്റെ ഉയർന്ന തലങ്ങൾ ധാർമ്മിക ഉറവിടങ്ങളോടുള്ള ഞങ്ങളുടെ സമർപ്പണബോധത്തെ ഉറപ്പാക്കുന്നുവെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.

സുതാര്യത, ഉത്തരവാദിത്തം, ധാർമ്മിക മാനദണ്ഡങ്ങൾ എന്നിവയിലൂടെ സ്വർണ്ണ വിതരണ ശൃംഖലയെ പുനർനിർമ്മിക്കുന്നതിൽ മറ്റ് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മാതൃക സ്ഥാപിക്കാൻ റാൻഡ് റിഫൈനറിയുമായുള്ള ഞങ്ങളുടെ പങ്കാളിതത്തിലൂടെ സാധിക്കുമെന്ന് കരുതുന്നു, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൽ സലാം കെ.പി അഭിപ്രായപ്പെട്ടു.

1993 ൽ മലബാർ ഗ്രൂപ്പ് ആരംഭിച്ചത് മുതൽ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടു ESG വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോ പദ്ധതിയും നടപ്പിലാക്കി വരുന്നത്. ലാഭത്തിന്റെ 5% വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.

അംഗീകൃത സ്രോതസ്സുകളിൽ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള ഖനനം, കള്ളപ്പണം വെളുപ്പിക്കൽ – തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യൽ തുടങ്ങിയ വിപത്തുകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പുകൾ എന്നിവയോടൊപ്പംFSC (FOREST STEWARDSHIP COUNCIL) รา ดาว, ใ(LEED) (0 ലഭിച്ചിട്ടുള്ള ഔട്ട്ലെറ്റുകൾ, ഓഫീസുകൾ എന്നിവയാണ് മലബാർ ഗ്രൂപ്പിന്റെ സുസ്ഥിരവും ഉത്തരവാദിത്തപൂർണവുമായുള്ള ബിസിനസിന്റെ മാനദണ്ഡം.