ഇന്ത്യ- ദുബായി പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ

0
68

പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദുബായിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് നേരിട്ടുള്ള സര്‍വീസ്.

ദുബായ്-സൂറത്ത് വിമാന സര്‍വീസ് ഫെബ്രുവരി 23 മുതല്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നുദിവസമാണ് വിമാനമുള്ളത്. ദിവസങ്ങളും യാത്രാ സയമക്രമവും ഉടന്‍ പ്രഖ്യാപിക്കും. കൂടാതെ, ഫെബ്രുവരി 22 മുതല്‍ ഹൈദരാബാദ്-ദുബായ് റൂട്ടില്‍ അധിക ഫ്രീക്വന്‍സികള്‍ അവതരിപ്പിക്കുമെന്നും ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് ഹെഡ് വിനയ് മല്‍ഹോത്ര പറഞ്ഞു.