എൻ.വൈ.എൽ സംസ്ഥാന കൗൺസിൽ വഹാബ് സാഹിബിനൊപ്പം

0
16

തൃശ്ശൂർ: തൃശ്ശൂരിൽ ഇന്ന് ചേർന്ന NYL സംസ്ഥാന കൗൺസിൽ യോഗം INL സംസ്ഥാന പ്രസിഡൻ്റ് AP അബ്ദുൽ വഹാബ് സാഹിബിന് പിന്തുണ പ്രഖ്യാപിച്ചു. മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ രൂപീകരിച്ച സംസ്ഥാന കൗൺസിൽ തെരഞ്ഞെടുത്ത സംസ്ഥാന പ്രസിഡൻ്റിനാണ് പാർട്ടി ഭരണഘടന പ്രകാരം പരമാധികാരം എന്ന് യോഗം വിലയിരുത്തി.പാർട്ടി രൂപീകരണ കാലം മുതൽ ഉറച്ച ഇടതുപക്ഷ നിലപാട് സ്വീകരിച്ച നേതാവ് കൂടിയാണ് വഹാബ് സാഹിബ്.

നിലവിലെ പതിനാല് ജില്ലകളിൽ നിന്നുമുള്ള കൗൺസിൽ അംഗങ്ങൾ പങ്കെടുത്ത കൗൺസിൽ യോഗം പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ ഭാരവാഹികളെ നീക്കം ചെയ്ത് പ്രസിഡൻ്റായി ശംസീർ കരുവൻതുരത്തിയെയും ജനറൽ.സെക്രട്ടറിയായി ഒ.പി. റഷീദിനെയും ട്രഷററായി ശരീഫ് ചെമ്പരിക്കയെയും തെരഞ്ഞെടുത്തു.മറ്റു ഭാരവാഹികൾ വൈസ് പ്രസിഡൻ്റുമാർ
1. ഗഫൂർ കൂടത്തായ്
2. മാസിൻ തിരുരങ്ങാടി

സെക്രട്ടറിമാർ
1. നസറുദ്ദീൻ മജീദ് തൃശൂർ
2. സമീർ കണ്ണൂർ
3. അമീൻ എറണാകുളം

സംസ്ഥാന കമ്മറ്റി നിരീക്ഷകരായ സക്കരിയ എളേറ്റിൽ, അഷ്റഫ് മാസ്റ്റർ വളളിയാട്, NSL സംസ്ഥാന പ്രസിഡൻ്റ് എൻ.എം മഷ്ഹൂദ്, കരീം പിലാക്കി തുടങ്ങിയവർ സംസാരിച്ചു.