മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി പി.സി. ഹാഷിം(53) ആണ് മരിച്ചത്. മസ്കത്തിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മസ്കത്ത് എയര്‍പോര്‍ട്ടിലാണ് ഹാഷിം ജോലി ചെയ്തിരുന്നത്. ഭാര്യ തസ്നിമ ഹാഷിം. മക്കള്‍ നിദ ഹാഷിം, നിഹാല്‍ ഹാഷിം, നുഹ ഹാഷിം.