എൻ.പി.എൽ പ്രവാസി സംഘടന നേതാവ് ഷാനവാസ് തൊളിക്കോടിൻ്റെ നിര്യാണത്തിൽ നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം.
വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ ജീവിതമാരംഭിച്ച് കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിച്ചു വന്നിരുന്ന അദ്ദേഹം പിന്നീട് ഐ എൻ എൽ പ്രസ്ഥാനത്തിലേക്ക് കടന്ന് വരികയായിരുന്നു. നല്ലൊരു സംഘാടകനായിരുന്ന അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഐ എൻ എൽ സെക്കുലർ ഇന്ത്യ ക്യാമ്പയിനിന്റെ പ്രഖ്യാപന പരിപാടിയുടെ ചെയർമാൻ കൂടിയായിരുന്നു.