ഗാർഹികതൊഴിലാളി  കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടാൽ നഷ്ടപരിഹാരം റിക്രൂട്ട്മെൻറ് ഓഫീസുകൾ നൽകണം

0
16

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി കുറഞ്ഞത് ആറുമാസം  തൊഴിലുടമയുടെ അടുത്ത് ജോലി എടുക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനുള്ള ബാധ്യത നിയമ പ്രകാരം അതത് റിക്രൂട്ട്മെൻറ് ഓഫീസ് ഉടമകൾക്ക് എന്ന്  കുവൈത്ത് മാനവവിഭവശേഷി മന്ത്രാലയം. ഇക്കാലയളവിൽ എന്തെങ്കിലും കാരണങ്ങളാൽ തൊഴിലാളിക്ക് ജോലിയിൽ തുടരാൻ കഴിയാത്ത സാഹചര്യം വരികയാണെങ്കിൽ തൊഴിലുടമ ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യമില്ല. മറിച്ച് ഗാർഹിക തൊഴിലാളിയെ സ്വദേശങ്ങളിലേക്ക് മടക്കിഅയക്കുന്നതിനും റിക്രൂട്ട്മെൻറ്ഫീസ് തിരികെ സ്പോൺസർക്ക് നൽകുന്നതിനുള്ള ബാധ്യത റിക്രൂട്ട്മെൻറ് ഓഫീസ് ഉടമകൾക്ക് ആണെന്നും മന്ത്രാലയം വ്യക്തമാക്കി.

സർക്കാർ നിശ്ചയിച്ച നിരക്കിക്കിൽ നിന്ന് ഉപരിയായി   ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് ന് അമിത ഫീസ് ആവശ്യപ്പെടുന്ന റിക്രൂട്ട്മെൻറ് ഓഫീസുകളെ കുറിച്ച് പരാതിപ്പെടാൻ സ്വദേശികൾക്ക് അവകാശമുണ്ടെന്നും  മാനവവിഭവശേഷി മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി.

സ്പോൺസർ അറിയാതെ ഗാർഹിക തൊഴിലാളികൾ മറ്റെവിടെയെങ്കിലും ജോലിയിൽ പ്രവേശിക്കുന്നതിനായി  പോവുകയാണെങ്കിൽ  , തൊഴിലുടമയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിലെ സർക്കാർ സേവന കേന്ദ്രങ്ങളിൽ ഇവരെക്കറിച്ച് ഒളിച്ചോടൽ റിപ്പോർട്ട് സമർപ്പിക്കാം.