അബുദാബിയിൽ തിയേറ്ററുകൾക്ക് പ്രദർശനാനുമതി

0
24

അബൂദബിയിലെ സിനിമാശാലകൾക്ക് അധികൃതർ പ്രവർത്തനാനുമതി നൽകി. ആകെ സീറ്റുകളുടെ 30 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ചു കൊണ്ടാണ് പ്രദർശനം നടത്താൻ അനുമതി നൽകിയിരിക്കുന്നത് . അബൂദബി എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് കമ്മിറ്റിയാണ് തീരുമാനം അറിയിച്ചത്. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ യന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് നടപടി.

എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം പ്രവർത്തനം. മാസ്‌ക്കുകൾ ധരിക്കൽ, ശാരീരിക അകലം പാലിക്കൽ,  അണു നശീകരണം എന്നിവ ഉൾപ്പെടെയുള്ള എല്ലാ കോവിഡ് രോഗമുൻകരുതൽ നടപടികളും തിയേറ്ററിൽ ഉറപ്പുവരുത്തണമെന്നും  അധികൃതർ വ്യക്തമാക്കി.