കോവിഡ് ബാധിച്ചു മരിച്ച ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് എംബസി ധനസഹായം അഭിനന്ദനാർഹം – ഒഐസിസി കുവൈത്ത്

0
26

കുവൈത്തിൽ കോവിഡ് ബാധിച്ചു മരണപ്പെട്ട നിർദ്ധനാരായ ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ ആശ്രിതർക്ക് ഒരുലക്ഷം രൂപയുടെ ധനസഹായം അനുവദിച്ച ഇന്ത്യൻ എംബസിയുടെ തീരുമാനം സ്വാഗതാർഹമെന്നു ഒഐസിസി കുവൈറ്റ്‌.

ചരിത്രപരമായ ഈ തീരുമാനത്തിന് മുൻകൈയെടുത്ത ഇന്ത്യൻ സ്ഥാനാപതി സിബി ജോർജ് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായും ഒഐസിസി കുവൈറ്റ്‌ ഒരു പത്രകുറിപ്പിലൂടെ അറിയിച്ചു.