ഒഐസിസി സാൽമിയ ഏരിയയുടെ ആഭ്യമുഖ്യത്തിൽ സാൽമിയ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും യോഗം സംഘടിപ്പിച്ചു . ഏരിയ കൺവീനർ ജോമോൻ കോയിക്കരയുടെ ആദ്യക്ഷതയിൽ സാൽമിയയിൽ നടന്ന യോഗം നാഷണൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉത്ഘാടനം ചെയ്തു. ഏരിയ ജോയിൻറ് കൺവീനർ വിപിൻ മങ്ങാട്ട് സ്വാഗതം ആശംസിച്ചു . കേരളത്തിലെ യുഡിഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി ഒറ്റകെട്ടായി പ്രവർത്തിക്കുവാനും അതുനുവേണ്ടി എല്ലാ ജില്ലയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കമ്മറ്റി രൂപീകരിക്കുകയും ചെയ്തു . ചാക്കോ ജോർജ്കുട്ടി മുഖ്യ പ്രഭാഷണം നടത്തി .സാമുൽ ചാക്കോ ,ബേക്കൺ ജോസഫ് , രാജീവ് നാടുവിലേമുറി , മനോജ് ചണ്ണപ്പേട്ട , ഹരീഷ് തൃപ്പൂണിത്തറ , ബിനോയ് ചന്ദ്രൻ ,റോയി വർഗീസ്, റോയി എബ്രഹാം, ടോം ഇടയാടിൽ ,ജിയോ മത്തായി, ഷിബു , സാം കുഞ്ഞുകുഞ്ഞു ,ജോൺ തോമസ് , മനോജ് റോയി , M.P.M സലിം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയുടെ കുവൈറ്റ് സന്ദർശനവും ജൂൺ15 നു നടക്കുന്ന പുരസ്കാരസന്ധ്യ വിജയിപ്പിക്കുവാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു . സാബു പൗലോസ് നന്ദി രേഖപ്പെടുത്തി . ജോസഫ് കോമ്പാറ , റോമനസ് പെയ്റ്റൻ , സന്തോഷ് ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .