വെൽഡിങ്ങിനിടെ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് രണ്ട് മരണം

0
24

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിൽ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഒരു വർക്ക് ഷോപ്പിൽ വച്ച് ടാങ്കർ ലോറിയിൽ വെൽഡിങ് ജോലികൾ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൻ്റെ ശക്തിയിൽ ടാങ്കർലോറി തെറിച്ച് 30 മീറ്റർ അകലെ പാലത്തിൽ ചെന്ന് ഇടിക്കുകയായിരുന്നു.