ഡൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒളിമ്പ്യന്‍ സുശീല്‍കുമാര്‍ അറസ്റ്റിൽ. പഞ്ചാബിലെ ജലന്തറിൽ നിന്ന് ഡൽഹി പോലീസ് സുശീലിനെ പിടികൂടുകയായിരുന്നു. കൂട്ടാളി അജയ്കുമാറും സുശീലിനൊപ്പം പിടിയിലായി
ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന സംഘർഷത്തിലാണ് സാഗർ കൊല്ലപ്പെട്ടത്. ഗുസ്തി താരങ്ങൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് സുശീൽ കുമാറും കൂട്ടാളിയും ഒളിവിൽ പോയി
സുശീൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.