തുടർച്ചയായ രണ്ടാം ഒളിമ്പിക‍്‍സിലും രാജ്യത്തിൻെറ അഭിമാനമുയർത്തി മെഡൽനേട്ടവുമായി പിവി സിന്ധു. റിയോ ഒളിമ്പിക്സിൽ ഫൈനലിൽ പരാജയപ്പെട്ട സിന്ധുവിന് വെള്ളിമെഡലാണ് ലഭിച്ചിരുന്നത്. ഇത്തവണ സെമിയിൽ പരാജയപ്പെട്ടെങ്കിലും വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ ചൈനീസ് താരം ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി, സ്കോർ- 21-13, 21-15. ടോക്യോയിൽ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്.
Home Middle East Kuwait ടോക്യോ ഒളിമ്പിക‍്‍സിൽ വെങ്കല മെഡലുമായി സിന്ധു, തുടർച്ചയായി 2 ഒളിമ്പിക്ക് മെഡൽ നേടുന്ന ആദ്യ...