ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിൽ നിന്ന് പക്ഷി ഇറക്കുമതി നിരോധിച്ച് ഒമാൻ

0
32

ഒമാന്‍: ഇന്ത്യ ,പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ഒമാന്‍ നിരോധിച്ചു. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയം അവരുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലെ പഞ്ചാബ് മേഖലയില്‍ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് ആണ് ഒമാന്‍ നിരോധിച്ചിരിക്കുന്നത്.

ഒമാനിലെ അംഗീകൃത വളര്‍ത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിലനില്‍ക്കുന്ന നിരോധനം തുടരും എന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.