മടങ്ങിയെത്തുന്ന അധ്യാപകരെയും കുടുംബാംഗങ്ങളെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനിൽ നിന്നൊഴിവാക്കി ഒമാൻ

0
30

മസ്‌ക്കറ്റ്: രാജ്യത്തേക്ക് മടങ്ങിയെത്തുന്ന അധ്യാപകരെയും അവരുടെ കുടുംബാംഗങ്ങളെയും നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കി ഒമാൻ. ഒമാന്‍ സുപ്രിം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ആഗസ്ത് രണ്ട് തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിൽ വന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതർ അറിയിച്ചു. നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലെങ്കിലും രാജ്യത്ത് തിരികെ എത്തുന്ന അധ്യാപകരും കുടുംബാംഗങ്ങളും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഹോം ക്വാറന്റൈന്‍ പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. അതോടൊപ്പം ഹോം ക്വാറന്റൈനിലാണെന്ന് കാണിക്കുന്ന ഇലക്ട്രോണിക് റിസ്റ്റ് ബാന്‍ഡ് ധരിക്കുകയും വേണം. ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ എല്ലാ വിമാന കമ്പനികള്‍ക്കും അയച്ചതായും അതോറിറ്റി വ്യക്തമാക്കി.