ഒമാനിൽ പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി

0
29

മസ്‌കത്ത് : ഒമാനില്‍ റസിഡൻസി നിയമം ലംഘിച്ച് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ മടങ്ങുന്നതിനുള്ള കാലാവധി വീണ്ടും നീട്ടി.
സെപ്റ്റംബര്‍ അവസാനം വരെയാണ് സമയപരിധി നൽകിയിരിക്കുന്നത്. ഏഴാം തവണയാണു കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.

70,000 ഓളം പേര്‍ തൊഴില്‍, താമസ രേകഖളുമായി ബന്ധപ്പെട്ട പിഴകള്‍ ഒഴിവാക്കി നല്‍കുന്നതിനായി റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 50,000 ഓളം പേര്‍ സ്വദേശങ്ങളിലെത്തിയതായും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ജൂണ്‍ 30ന് മുമ്പ് റജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പൊതിമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തി സെപ്റ്റംബര്‍ 31ന് മുമ്പ് പിഴകൂടാതെ മടങ്ങാനാവുക. ഇതിന് ശേഷവും രാജ്യത്ത് തുടരുന്നവര്‍ക്ക് നിയമപരമായി പിഴ അടയ്ക്കേണ്ടിവരും.

2020 നവംബര്‍ 15 മുതലാണ് റജിസ്ട്രേഷന്‍ ആരംഭിച്ചത്. റസിഡന്‍സ്, പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയത്. തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട ഫീസുകളും പിഴകളും ഒഴിവാക്കി നല്‍കും.