ഒമാൻ അദ്യ ദീർഘകാല റെസിഡൻസ് വിസ വ്യവസായ പ്രമുഖൻ എം എ യൂസഫലിക്ക്

0
25

മസ്കത്ത്: ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് ആദ്യമായി ഏർപ്പെടുത്തിയ ദീർഘകാല റെസിഡൻസ് സംവിധാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലിക്ക് അംഗീകാരം. യൂസഫലിയടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകർക്കാണ് ഒന്നാം ഘട്ടത്തിൽ ഒമാൻ ദീർഘകാല റെസിഡൻസ് പെർമിറ്റ് നൽകിയിരിക്കുന്നത്.
ഇന്ന് മസ്കറ്റിൽ ഈ സംവിധാനത്തിന്റെ ലോഞ്ചിങ് ചടങ്ങിൽ ഒമാൻ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിൽ നിന്നും ആദ്യത്തെ റസിഡൻസി  എം എ യൂസഫലി ഏറ്റുവാങ്ങി