മസ്കത്ത്: ഒമാനിൽ വിദ്യാർത്ഥി സ്കൂൾ ബസിനുള്ളിൽ ഏറെ നേരം കുടുങ്ങിപ്പോയി. ബസിൽ ഉണ്ടായിരുന്നു മറ്റ് കുട്ടികൾ ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ് ഡ്രൈവർ ഇവർ വാഹനം പൂട്ടുകയും കുട്ടി ബസ്സിനകത്ത് കുടുങ്ങി പോവുകയും ചെയ്തു. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ ക്ഷീണിതനായ അവസ്ഥയിൽ ബസ്സിനകത്ത് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൃത്യനിർവഹണ വീഴ്ച ആരോപിച്ചു ബസ് ഡ്രൈവറെയും സൂപ്പർവൈസറെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടികൾ പുറത്തിറങ്ങിയ ശേഷം ബസ് പരിശോധിക്കുന്നതിൽ ഡ്രൈവറും സൂപ്പർവൈസറും വീഴ്ച വരുത്തിയതായി വീഴ്ച വരുത്തിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.