ഒരാഴ്ചത്തേക്ക് ഒമാൻ കര അതിർത്തികൾ അടക്കും

0
46

മസ്കത്ത്: തിങ്കളാഴ്ച വൈകുന്നേരം മുതൽ ഒരാഴ്ചത്തേക്ക് ഒമാൻ കര അതിർത്തികൾ അടക്കുന്നു. ഇന്നു ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് അതിർത്തികൾ അടക്കാൻ തീരുമാനമായത്. യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിർത്തികൾ അടയ്ക്കാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉള്ളതായി സുപ്രീം കമ്മിറ്റി വിലയിരുത്തി. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു. പൗരന്മാരും പ്രവാസികളും ഉൾപ്പെടെ വലിയൊരു വിഭാഗം ജനങ്ങളും മുഖാവരണം അണിയുകയോ സാമൂഹിക അകലം പാലിക്കുക ചെയ്യുന്നില്ല. ടെൻ്റുകളിലും മറ്റു പൊതുഇടങ്ങളിലും ജനങ്ങൾ കൂട്ടം കൂടുന്നതും മറ്റും രോഗ വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന് പ്രസ്താവനയിൽ എടുത്തുപറയുന്നുണ്ട്. ഇത്തരം നിയമലംഘകർക്ക് എതിരെ കടുത്ത ശിക്ഷാ നടപടി ഉറപ്പു വരുത്തുമെന്ന് സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.