ഇന്ത്യയിൽ ഒമിക്രോൺ ബാധിച്ചവരിൽ ഒരാൾ ഡോക്ടർ; സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കോവിഡ്

0
13

ഇന്ത്യയിൽ  ഒമിക്രോൺ രോ​ഗബാധ സ്ഥിരീകരിച്ചവരിലൊരാൾ ഡോക്ടറെന്ന് റിപ്പോർട്ട്. 46 കാരനായ ഇയാൾ നിലവിൽ ബെംഗളുരുവിൽ ചികിത്സയിലാണ്. അതേസമയം ഇയാളുടെ  സമ്പർക്ക പട്ടികയിലുള്ള അഞ്ചു പേർക്ക് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്‌തെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയായ 66-കാരൻ കോവിഡ് നെഗറ്റീവായി ദുബായിലേക്ക് പോയതായും കർണാടക സർക്കാർ വ്യക്തമാക്കി. ഇരുവരും തമ്മിൽ ബന്ധമൊന്നുമില്ലെന്നും, ആദ്യത്തെയാൾ മാത്രമാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയെന്നും കർണാടക സർക്കാർ അറിയിച്ചു.