പ്രശസ്‌ത കായിക പരിശീലകൻ ഒ.എം നമ്പ്യാർ (90) അന്തരിച്ചു. വടകര മണിയൂരെ ഒതയ്യോത്ത് വീട്ടിലായിരുന്നു അന്ത്യം. 1984 ലെ ഒളിമ്പിക്‌സിൽ പി ടി ഉഷയുടെ കോച്ചായിരുന്നു.
രാജ്യം പദ്മശ്രീയും ദ്രോണാചാര്യ പുരസ്‌കാരവും നൽകി ആദരിച്ച വ്യക്തിയാണ്. പി.ടി.ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാർ കൂടുതൽ പ്രശസ്തിയും അംഗീകാരവും നേടിയത്.
1980, 84, 88, 92, 96 വർഷങ്ങളിലെ ഒളിമ്പിക്‌സുകളിലും വിവിധ വർഷങ്ങളിലെ ഏഷ്യാഡിലും മറ്റും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകൻ.