കുവൈത്ത് സിറ്റി: ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകളിലേക്കും വിതരണം ചെയ്തതായി സെൻട്രൽ ബാങ്ക് അറിയിച്ചു. പുതിയ കറൻസി നോട്ടുകൾ ആവശ്യമുള്ളവർ സാധാരണ പ്രവൃത്തി സമയങ്ങളിൽ ബാങ്കുകൾ സന്ദർശിക്കണം സെൻട്രൽ ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.