കുവൈത്ത്/ മംഗലാപുരം: കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് അയച്ച ഓക്സിജൻ അടക്കമുള്ള മെഡിക്കൽ സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള നാവികസേനാ കപ്പലായ ഐഎൻഎസ് ഷാർദുൽ ഇന്ന് ന്യൂ മംഗലാപുരം പോർട്ട് ട്രസ്റ്റിൽ (എൻഎംപിടി) എത്തി. 11 ലിക്വിഡ് ഓക്സിജൻ ടാങ്കറുകളും , രണ്ട് സെമി ട്രെയിലറുകളും 1,200 ഓക്സിജൻ സിലിണ്ടറുകളും ആണ് മംഗലാപുരത്ത് എത്തിയത്.
#INSSHARDUL arrives in Mangalore (May 25) carrying 210 MT Liquid Medical Oxygen, and 1200 Oxygen Cylinders from Kuwait. Gratitude to all concerned authorities for the support and facilitation. India- Kuwait Friendship in action!#SamudraSetu_II#IndiaKuwaitFriendship pic.twitter.com/sve43Erit1
— India in Kuwait (@indembkwt) May 25, 2021
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അംഗങ്ങൾ മംഗലാപുരം തുറമുഖത്തെത്തി ഇവ ഏറ്റുവാങ്ങി. കർണാടക എ.ഡി.ജി.പി പ്രതാപ് റെഡ്ഡി, മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ ശശി കുമാർ, കോസ്റ്റ് ഗാർഡ് (കർണാടക) കമാൻഡർ എസ് ബി വെങ്കിടേഷ് എന്നിവരും പോർട്ടലിൽ എത്തിയിരുന്നു