ഒ​രു പോ​ലീ​സ്, ഒ​രു യൂ​ണി​ഫോം ആ​ശ​യവുമായി പ്ര​ധാ​ന​മ​ന്ത്രി

രാജ്യത്ത് എല്ലായിടത്തും പോലീസിന്  ഒ​രേ യൂ​ണി​ഫോം എ​ന്ന ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ത് നി​ർ​ദേ​ശം മാ​ത്ര​മാ​ണ് എന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളോട് നി​ർ​ബ​ന്ധ​പൂ​ർ​വം ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​രു​ടെ ചി​ന്ത​ൻ ശി​ബി​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു രാ​ജ്യം, ഒ​രു യൂ​ണി​ഫോം എ​ന്ന ആ​ശ​യം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല. അ​ത് ഇ​ന്ന് ന​ട​പ്പാ​ക​ണ​മെ​ന്നി​ല്ല. അ​ഞ്ച് വ​ർ​ഷ​മോ 50 വ​ർ​ഷ​മോ അ​ല്ല​ങ്കി​ൽ 100 വ​ർ​ഷ​മോ എ​ടു​ത്തേ​ക്കാം. പ​ക്ഷേ, ന​മു​ക്കൊ​ന്ന് ആ​ലോ​ചി​ക്കാം -മോ​ദി പ​റ​ഞ്ഞു.