കോവിഡിൻ്റെ ഒരു വർഷത്തിനിപ്പുറം കുവൈത്ത് മൂന്നാം കർഫ്യൂവിലേക്ക്

0
20

കുവൈത്ത് സിറ്റി : 2020 ൽ കോവിഡ് പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ കർഫ്യൂവിനാണ് ഞായറാഴ്ച മുതൽ തുടക്കമാകുന്നത്. മാർച്ച് 7  മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ കർഫ്യൂ വീടുകൾക്ക് പുറത്തുള്ള ആളുകളുടെ ചലനം പരിമിതപ്പെടുത്തും. വൈകുന്നേരം 5 മണി മുതൽ രാവിലെ 5 മണി വരെ (മാർച്ച് 7 മുതൽ ഏപ്രിൽ 5 വരെ ‘) ഒരു മാസക്കാലമാണ് ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത്  അണുബാധ നിരക്കിൽ ഉണ്ടാകുന്ന വ്യത്യാസമനുസരിച്ച്   കർഫ്യൂ സമയവും, നിലവിൽ നിശ്ചയിച്ചിട്ടുള്ള ഒരു മാസ കാലയളവും അധികൃതർ നീട്ടുകയോ കുറയ്ക്കുകയോ ചെയ്തേക്കും. 2020 മാർച്ച് 22 ന് വൈകുന്നേരം 5 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ആദ്യത്തെ കർഫ്യൂ . കോഫി വ്യാപന തോത് കുറയാത്ത സാഹചര്യത്തിൽ, കഴിഞ്ഞ വർഷം മെയ് 10 മുതൽ മെയ് 30  വരെ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി .

കർഫ്യൂ കാലയളവിൽ പൗരന്മാർക്കും പ്രവാസികൾക്കും നടക്കാനോ സൈക്കിൾ ചവിട്ടാനോ അനുവാദമില്ല. ഈ നിയമം ലംഘിക്കുന്നവർക്കെതിരെ ആരോഗ്യ ആവശ്യകതകളുടെ ലംഘകനത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്നുള്ള നിയമനടപടികൾക്കായി പ്രോസിക്യൂഷന് റഫർ ചെയ്യുന്നതായിരിക്കും.