സ്പ്രിംഗ് ക്യാമ്പിംഗിനായുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

0
25

കുവൈത്ത് സിറ്റി:  സ്പ്രിംഗ് സീസണിൽ  34 സ്ഥലങ്ങളിൽ ക്യാമ്പുകൾക്കായി മുനിസിപ്പാലിറ്റി  ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. വരുന്ന മാർച്ച് 15 വരെയാണ് സ്പ്രിങ് സീസൺ. വടക്കൻ മേഖലകളിൽ 18 സൈറ്റും തെക്കൻ മേഖലയിൽ  16 എണ്ണവുമാണ് അനുവദിച്ചത്. ഇതോടൊപ്പം ‘ദ ലാൻഡ് ഈസ് ക്ലീൻ ‘ എന്ന മുദ്രാവാക്യവുമായി  ശുചിത്വ സംരക്ഷണ ബോധവൽക്കരണ കാമ്പയിനും ആരംഭിച്ചിട്ടുണ്ട്..

സീസണിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ക്യാമ്പുകൾക്ക് ലൈസൻസ് നൽകുന്നതിന് നിരവധി നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അൽ മുതൈരി പറഞ്ഞു.നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ സ്പ്രിംഗ് ക്യാമ്പുകൾ സ്ഥാപിക്കുന്നത് നിരോധിച്ചിരിക്കുന്നതായും, കൂടാതെ ഈ ക്യാമ്പുകൾക്ക് സമീപം പൊതു സേവനങ്ങൾ ഉറപ്പക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പ് സൈറ്റ് ബുക്ക് ചെയ്യുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ https://camp.baladia.gov.kw സന്ദർശിക്കുക.