ഓൺലൈൻ ഗെയിം വില്ലനാകുന്നു; 14 കാരൻ മരിച്ച നിലയിൽ

0
24

ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിഷമത്തില്‍ വീട് വിട്ടിറങ്ങിയ 14 വയസ്സുകാരനെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂരിലെ പെരുമ്പിലാവ് കൊരുമ്പിശ്ശേരി സ്വദേശി പോക്കര്‍പറമ്പില്‍ ഷാബിയുടെ മകന്‍ ആകാശാണ് മരിച്ചത്. ഓണ്‍ലൈന്‍ ഗെയിമിലൂടെ ആകാശിന് പണം നഷ്ടപ്പെട്ടിരുന്നതായാണ് പോലീസ് വ്യക്തമാക്കിയത്. തുടര്‍ന്ന് മനോവിഷമത്തിലായ കുട്ടി വീട്ടുകാരില്‍ നിന്ന് വഴക്ക് കേള്‍ക്കുമെന്ന് ഭയന്ന് ചൊവ്വാഴ്ച വൈകിട്ട് വീട് വിട്ടിറങ്ങി. ബുധനാഴ്ച രാവിലെ കുട്ടിയുടെ ചെരിപ്പും സൈക്കിളും പൊലീസ് കൂടല്‍മാണിക്യം കുട്ടന്‍കുളത്തിന് സമീപത്തു നിന്നും കണ്ടെത്തി. തുടര്‍ന്ന് കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.