കുവൈറ്റ് സിറ്റി: കുവൈറ്റിന് പുറത്തുള്ള പ്രവാസികളുടെ റെസിഡൻസി ഓൺലൈനായി പുതുക്കുന്നത് നിർത്തുന്നത് സംബന്ധിച്ച് പുതിയ നിയമങ്ങളൊന്നും നടപ്പാക്കിയിട്ടില്ല എന്ന് താമസകാര്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. സാധുവായ പാസ്‌പോർട്ട് ഉള്ളവർക്ക് കുവൈത്തിന് പുറത്ത് നിന്നുകൊണ്ട് റെസിഡൻസി പുതുക്കുന്നത് തുടരാം.ഏതൊരു പുതിയ നിയമവും നടപ്പാക്കുന്നതിന് മുമ്പ് മതിയായ സമയം നൽകും എന്നും അധികൃതർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6 മാസത്തിലേറെയായി കുവൈറ്റിന് പുറത്തുള്ളവർ താമസ രേഖ പുതുക്കുന്നതിന് അനുമതി വാങ്ങണമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്, 6 മാസത്തിൽ കൂടുതൽ കുവൈത്തിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി റദ്ദാക്കുന്നത് ഈ കാലയളവിൽ ബാധകമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് തിയ നിയമമൊന്നും നടപ്പാക്കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ അധികൃതർ അറിയിച്ചു.
കുവൈത്തിന് പുറത്തുള്ളവരിൽ ഭൂരിഭാഗവും ആർട്ടിക്കിൾ 22 (ഫാമിലി വിസ) ഉള്ളവരാണ്, അവരിൽ ഭൂരിഭാഗവും സ്പോൺസർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്തവരാണ്. ഇക്കാര്യത്തിൽ പുതിയ എന്തെങ്കിലും നടപ്പാക്കുന്നതിന് മുമ്പ് മതിയായ സമയവും അവസരവും നൽകുംമെന്നും അധികൃതർ ഉറപ്പു നൽകിയതായി മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു.