നോമിനേഷൻ രീതിയിൽ സംസ്ഥാനത്ത് പാർട്ടി പുനഃസംഘടനയുമായി മുന്നോട്ടു പോകുന്നതിലെ അതൃപ്തി അറിയിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി സോണിയ ഗാന്ധിയുമായി ഇന്നു കൂടികാഴ്ച നടത്തും. പതിനൊന്നരക്ക് സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ദേശീയതലത്തിൽ കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെടും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ മുതിർന്ന നേതാവ് എ.കെ ആൻറണി എന്നിവരെ അദ്ദേഹം ചൊവ്വാഴ്ച പുന:സംഘടനയിലെ അതൃപ്തി അറിയിച്ചിരുന്നു.
പുന:സംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്ക് പരാതികളുണ്ടെന്ന് ഐ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ വ്യക്തമാക്കിയിരുന്നു