‘ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ക്ഷേമവും’ എന്ന വിഷയത്തിൽ ഓപ്പൺ ഹൗസ് ജൂൺ 29ന്

0
66

കുവൈത്ത് സിറ്റി: ഇന്ത്യൻ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ക്ഷേമവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. വരുന്ന ജൂൺ 29 ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി ഈ വിഷയത്തെ അടിസ്ഥാനമാക്കി പ്രവാസികൾക്ക് സംവദിക്കാം.

ഗാർഹിക തൊഴിലാളികളെ  റിക്രൂട്ട് ചെയുന്നതുമായി ബന്ധപ്പെട്ട്  ഇന്ത്യയും കുവൈത്തും തമ്മിൽ 2021 ജൂണിൽ ധാരണാപത്രത്തിൽ ഒപ്പുവക്കുകയും പിന്നീട് അത് നടപ്പാക്കുകയും ചെയ്തിതിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യയിലെ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ റിക്രൂട്ട്‌മെന്റ് കാര്യക്ഷമമാക്കാനും നിയമ പരിരക്ഷ നേടാനും അനുവദിക്കുന്ന  നിയമ ചട്ടക്കൂട്  സ്ഥാപിച്ചിട്ടുണ്ട്.  ഗാർഹിക തൊഴിലാളികൾക്ക് 24 മണിക്കൂർ സഹായം ഉറപ്പുനൽകുന്ന ഒരു സംവിധാനം ഉൾപ്പെടെയാണിത്. ധാരണാപത്രം നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനും ആനുകാലിക അവലോകനങ്ങളും വിലയിരുത്തലുകളും നടത്തുന്നതിന് ഒരു സംയുക്ത സമിതി രൂപീകരിക്കുന്നതിനും വ്യവസ്ഥയുണ്ട്.

പ്രസ്തുത  വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ പേര്, പാസ്‌പോർട്ട് നമ്പർ, സിവിൽ ഐഡന്റിഫിക്കേഷൻ നമ്പർ, കോൺടാക്റ്റ് നമ്പർ, കുവൈറ്റിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന ഇ-മെയിലിലേക്ക് അവരുടെ ചോദ്യങ്ങൾ മുൻകൂട്ടി അയക്കേണ്ടതാണ്