ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..
സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്…നിറഞ്ഞ ഭയം… കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..
താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവയ്ക്കുമ്പോൾ ഞങ്ങൾ ഓർത്തത് ബൽക്കീസ് ബാനുവിനെയാണ്….നിറ വയറിൽ നിന്ന് താങ്കളുടെ പാർട്ടിക്കാർ ശൂലമുനയിൽ കോർത്തെടുത്ത പിടക്കുന്ന ഭ്രൂണത്തെയാണ്….
കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഞങ്ങളോർത്തു … സുരേഷ് ഗോപീ മകൾ നഷ്‌ടപ്പെട്ടുപോയ ഒരച്ഛനാണ് താങ്കൾ വർഷങ്ങൾ ഏറെ കഴിഞ്ഞു പോയിട്ടും ആ മകളെ ഓർത്ത് താങ്കൾ ഇപ്പോഴും കരായാറുണ്ടെന്ന് ഈയിടെ എവിടെയോ വായിച്ചതോർക്കുന്നു… പുത്രദുഃഖം പേറുന്ന താങ്കൾ ഇന്ന് ചവിട്ടി നിന്ന് ജയിപ്പിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാന പ്രവർത്തകർ തങ്ങളുടെ പ്രസ്ഥാനം മുന്നോട്ടു വയ്ക്കുന്ന മുസ്‌ലിം വേട്ട എന്ന രാഷ്ട്രീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കത്വയിലെ ആ പിഞ്ചു പെൺകുട്ടിയോട് ചെയ്തത് എന്താണെന്ന് താങ്കൾക്കറിയുമോ? കുതിരയെ പുല്ലു തീറ്റിക്കാൻ പോയ അവളെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാൽസംഗത്തിനിരയാക്കി ഒരിറ്റ് ദാഹജലം പോലും നൽകാതെ ആ പൊന്നോമന കുഞ്ഞിനെ ദിവസങ്ങളോളം അമ്പലത്തിനുള്ളിലിട്ടു ക്രൂരമായി പീഡിപ്പിച്ചു ഒടുവിൽ അവസാനത്തെ ശ്വാസത്തെ കല്ല് കൊണ്ട് തലയ്ക്കടിച്ചു ഇല്ലാതാക്കി കളഞ്ഞു… അപ്പോഴും അവളുടെ മാതാപിതാക്കൾ കരഞ്ഞു നിലവിളിച്ചു കൊണ്ട് മകളെ തേടി അലയുകയായിരുന്നു… ഒടുവിൽ സംഭവം പുറത്തായപ്പോൾ പൊലീസിന് പ്രതികളെ അറസ്റ്റു ചെയ്യേണ്ടി വന്നു സുരേഷ് ഗോപീ താങ്കൾക്കറിയുമോ ആ പ്രതികളെ രക്ഷിക്കാൻ മുന്നോട്ടു വന്നവർ താങ്കളുടെ നേതാക്കൾ ആയിരുന്നു താങ്കൾ നിലകൊള്ളുന്ന നികൃഷ്‌ട പ്രസ്ഥാനത്തിന്റെ ജനപ്രതിനിധികളായിരുന്നു…. ആ പെൺകുട്ടിക്ക് ജന്മം നൽകിയ മാതാപിതാക്കളോട് പെറ്റ വയറിനോട് താങ്കൾക്കെന്താണ് പറയാനുള്ളത്…?
രാധികാ വെമുലയെ അറിയുമോ താങ്കൾ? താങ്കളുടെ ഉള്ളിൽ നുരപൊന്തുന്ന അതേ സവർണ്ണത ഹൈദ്രാബാദ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അപ്പാറാവുവിന്റെ ഉള്ളിൽ നുരപൊന്തിയപ്പോൾ ഇല്ലാതായിപ്പോയ രോഹിത് വെമുലയെ പെറ്റ വയറിന്റെ പേരാണത്… അഥവാ താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം കാരണം സ്വപ്നങ്ങൾ സകലതും ത്യജിച്ചു ജീവൻ കളയേണ്ടി വന്ന ആ മകന്റെ അമ്മയുടെ പേരാണ് രാധികാ വെമുല…
പെരുന്നാളുടുപ്പ് വാങ്ങാൻ പോയൊരു മകനെ കാത്തിരുന്ന ഉമ്മയെ അറിയാമോ സുരേഷ് ഗോപീ താങ്കൾക്ക്…. ജുനൈദിന്റെ ഉമ്മയെ… താങ്കളുടെ പ്രസ്ഥാന അണികൾ ട്രെയിനുള്ളിൽ നിന്ന് വലിച്ചിറക്കി കുത്തിക്കൊന്നുകളഞ്ഞു ആ കൗമാരക്കാരനെ… അവനെ പെറ്റ വയറിനോട് താങ്കൾക്കെന്താണ് പറയാനുള്ളത്?
ഗോരഖ് പൂരിലെ ആശുപത്രിയിൽ ബോധപൂർവ്വം കൂട്ട ശിശുഹത്യ നടത്തിയ ഭരണകൂടത്തിന്റെ വക്താവാണ് താങ്കൾ… ശ്വാസം മുട്ടി മരിച്ച കുഞ്ഞുങ്ങളെ ഓർത്ത് ഹൃദയം പൊട്ടിക്കരയുന്ന പെറ്റ വയറുകളോട് താങ്കൾക്കെന്താണ് പറയാനുള്ളത്?
കഴിഞ്ഞ മൂന്നു വർഷങ്ങളായി രാജ്യം മുഴുവൻ എന്റെ മകനെവിടെ എന്ന് കരഞ്ഞു നിലവിളിച്ചു അന്വേഷിച്ചു ഓടി നടക്കുന്ന പെറ്റ വയറിനെ സുരേഷ് ഗോപി കാണുന്നുണ്ടോ? നജീബിന്റെ ഉമ്മ…. താങ്കളുടെ പ്രസ്ഥാനം അപ്രത്യക്ഷമാക്കി കളഞ്ഞ നജീബിന് വേണ്ടി അലയുന്ന ആ പെറ്റ വയറിനു നൽകാൻ ഉത്തരം ഉണ്ടോ താങ്കൾക്ക്?
ഇങ്ങു കേരളത്തിൽ അങ്ങു വടക്ക് കാസർഗോട്ടൊരു പള്ളിയിൽ ഉറങ്ങി കിടന്നൊരു ഉസ്താദിനെ താങ്കളുടെ പ്രസ്ഥാനക്കാർ കഷ്ണം കഷ്ണമായി വെട്ടി നുറുക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ ഉദരത്തിലൊരു കുഞ്ഞു ജീവൻ വളരുകയായിരുന്നു… പിതാവിന്റെ മുഖം പോലും കാണാൻ ആ കുഞ്ഞിനെ അനുവദിക്കാത്ത പ്രത്യയ ശാസ്ത്രത്തെ പുൽകുന്ന താങ്കൾ ഒരു ഗർഭിണിയുടെ ഉദരത്തിൽ കൈ വയ്ക്കുമ്പോൾ എങ്ങനെ ഭയക്കാതിരിക്കും സുരേഷ് ഗോപീ ഞങ്ങൾ താങ്കളെ?
മലപ്പുറം കൊടിഞ്ഞിയിലെ ജമീല എന്ന പെറ്റ വയറിനെ അറിയുമോ സുരേഷ് ഗോപീ താങ്കൾ? .. ഫഹദ്, ഫായിസ്, ഫർസാന ഫാത്തിമ എന്നീ മൂന്നു ബാല്യങ്ങളെ അറിയുമോ താങ്കൾക്ക്? … ഫൈസൽ എന്നൊരു ചെറുപ്പക്കാരനെ പെറ്റ വയറാണ് ജമീല…. ഫൈസൽ ജന്മം നൽകിയ മക്കളാണ് ആ മൂന്നു കുരുന്നുകൾ… പെറ്റ വയറിനു മകനേയും ആ മൂന്നു കുരുന്നുകൾക്ക് പിതാവിനേയും നഷ്‌ടപ്പെടുത്തിയത് സുരേഷ് ഗോപീ താങ്കളുടെ പ്രസ്ഥാനമാണ്… നിരപരാധിയായ ഫൈസലെന്ന ചെറുപ്പക്കാരന്റെ മേൽ വെട്ടുകത്തി കൊണ്ട് മരണം വിധിച്ചത് സംഘ് പരിവാർ ആണ് ആ പ്രസ്ഥാനത്തെ വിജയിപ്പിക്കാൻ വേണ്ടിയാണ് ഗർഭിണിയുടെ ഉദരത്തിനടുത്ത് താങ്കൾ ചെന്നത് എങ്ങനെ ഭയക്കാതിരിക്കും സുരേഷ് ഗോപീ താങ്കളെ?
കുഞ്ഞുങ്ങൾ ജീവനാണെന്നു പറയുകയും എന്നാൽ കുഞ്ഞുങ്ങളെ നിർദാക്ഷണ്യം കൊന്നു തള്ളുകയും കുഞ്ഞുങ്ങളെ അനാഥരാക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിൽ നിലകൊള്ളുകയും ചെയ്യുന്ന ഇരട്ടത്താപ്പുകാരനായ സുരേഷ് ഗോപീ താങ്കൾക്കറിയുമോ കാസർഗോട്ടെ മൂന്നു വയസുകാരനായ ഫഹദിനെ.?താങ്കളുടെ സഹപ്രവർത്തകയും കേരളത്തിലെ വിഷ സർപ്പവുമായ ശശികലയുടെ പ്രസംഗം കേട്ടൊരു വർഗീയവാദി കൊന്നു തള്ളിയ മൂന്നു വയസ് മാത്രം പ്രായമുള്ള ഫഹദിനെ… അവനെ പെറ്റ വയറിനു മുന്നിൽ ചെന്ന് നിൽക്കാനുള്ള ധൈര്യം ഉണ്ടോ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവനേ താങ്കൾക്ക്?
എത്രയെത്ര പെറ്റ വയറുകളെ നിത്യമായ പുത്രദുഃഖത്തിലേക്കു വലിച്ചെറിഞ്ഞ സംഘ് പരിവാർ എന്ന പ്രസ്ഥാനത്തിലാണ് താങ്കൾ നിലകൊള്ളുന്നത് എന്ന് താങ്കൾക്കറിയാഞ്ഞിട്ടല്ലല്ലോ… അതുകൊണ്ടു തന്നെ താങ്കൾ ഗർഭിണികളുടെ, കുഞ്ഞുങ്ങളുടെ അടുത്തേക്ക് നീങ്ങുമ്പോൾ ബോധമുള്ള ജനത താങ്കളെ ഭയക്കും…
സുരേഷ് ഗോപീ താങ്കൾ വിജയിക്കേണ്ടവനല്ല പരാജയപ്പെടേണ്ടവനാണ് കാരണം താങ്കളുയർത്തുന്ന പ്രത്യയശാസ്ത്രം വംശഹത്യ പ്രത്യയശാസ്ത്രമാണ്.ഈ നാട്ടിൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി… ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടി… അവർ അനാഥരാകാതിരിക്കാനും കൊല്ലപ്പെടാതിരിക്കാനും വേണ്ടി.. പെൺകുഞ്ഞുങ്ങളും അവരുടെ അമ്മമാരും ബലാൽസംഗം ചെയ്യപ്പെടാതിരിക്കാൻ വേണ്ടി… അവർക്ക് ഈ നാട്ടിൽ സാഹോദര്യത്തോടെ മതേതരമായി ജീവിക്കാൻ വേണ്ടി സുരേഷ് ഗോപീ താങ്കളുൾപ്പെടുന്ന ഒരൊറ്റ എൻ ഡി എ സ്ഥാനാർത്ഥികളും ഈ നവോത്ഥാന കേരളത്തിൽ നിന്ന് വിജയിച്ചു പാർലമെന്റിൽ എത്തരുത്…
താങ്കൾക്ക് കനത്ത തോൽവി ആശംസിക്കുന്നു
- Sreeja Neyyattinkara –
https://www.facebook.com/sreeja.neyyattinkara.7?__tn__=%2CdC-R-R&eid=ARCnfaBZmanNGqCFg2SFjykiiMNB9fjle33DmtPW1Dat7_T4S8CHLqJBhy3FogEsm6qu_49mCuclzQY9&hc_ref=ARS_nm7PQBeF43HXXlJGaLlUB6k_sNGyhA69RZG6FwOp3C7n2nZX5C3cd51oodGeDv8&fref=nf