ഒരുമ അംഗങ്ങൾക്ക് ലുലുവിൽ അമേരിക്കൻ ടൂറിസ്റ്റർ ഓഫർ.

0
42

കുവൈത്ത് സിറ്റി: ഒരുമ അംഗങ്ങൾക്ക് അമേരിക്കൻ ടൂറിസ്റ്റർ ഉൽപന്നങ്ങൾക്ക്  ലുലു ഹൈപർമാർക്കറ്റിൽ  ആകർഷകമായ ആനുകൂല്യങ്ങൾ. ട്രോളിബാഗുകൾക്ക് 3 ദിനാറും ബാക് പാക്ക് ബാഗുകൾക്ക് 1 ദിനാറുമാണ് കിഴിവ് ലഭിക്കുക.ലുലു ഓഫറുള്ള ഉൽപന്നങ്ങൾക്കും ഇതിനു പുറമെയാണ് ഈ ഓഫറുകൾ ലഭിക്കുക.

ഓഫർ കൂപ്പൺ  പ്രകാശനം ലുലു അൽ റായ് ബ്രാഞ്ചിൽ വെച്ച് നടന്നു.
അമേരിക്കൻ ടൂറിസ്റ്റർ അസി. ബ്രാൻഡ്  മാനേജർ  ഫാദി,കീ അക്കൗണ്ട്  മാനേജർ നൗഫൽ, ലുലു അൽ റായ് ജനറൽ മാനേജർ സലീം, ഡെപ്യൂട്ടി ജനറൽ മാനേജർ സംഗീത്, മാനേജർ പ്രിൻസ്, ബയർ ഷൗക്കത്ത്,ഒരുമ പ്രതിനിധികളായ  സി.പി. നൈസാം, ശാഫി പിടി, നജീബ് സികെ, അംജദ്   എന്നിവർ പങ്കെടുത്തു.

കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ ഒരുമയിൽ രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും  അംഗത്വമെടുക്കാവുന്നതാണ്. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ 5 ലക്ഷം  രൂപ വരെയാണ് ഒരുമ ധന സഹായം നൽകുന്നത്.കൂടാതെ ഹൃദയ ശസ്ത്രക്രിയ ക്ക്  (ബൈപാസ്),50000 രൂപയും ഹൃദയ സംബന്ധമായ ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), അർബുദം, ഡയാലിസിസ് തുടങ്ങിയ രോഗങ്ങൾ പിടിപെടുന്ന അംഗങ്ങൾക്ക് 25000 രൂപ ചികിത്സാ സഹായവും ഒരുമ നൽകുന്നുണ്ട്.

ഡിസംബർ 8ന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ  കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കുവാനും സാധിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 66478880, ഫഹാഹീൽ 66610075, അബു ഹലീഫ 98760453 സാൽമിയ 50167975,സിറ്റി 94473617, റിഗ്ഗായ് 97322896 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ www.orumakuwait.com എന്ന വെബ് സൈറ്റ് സന്ദർശിച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാനും പുതുക്കാനും സാധിക്കും.