ഓസ്കർ; ബ്രണ്ടന്‍ ഫ്രേസര്‍ മികച്ച നടൻ,

0
25

ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കി ബ്രണ്ടന്‍ ഫ്രേസര്‍  ദ വെയ്ല്‍ എന്ന സിനിമയിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . ദി മമ്മി സിനിമയിലൂടെ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ബ്രണ്ടന്‍.

അമിത വണ്ണം കാരണം വീടിനുള്ളില്‍ കഴിയേണ്ടി വന്ന ചാര്‍ളിയുടെ കഥയാണ് ദ വെയ്ല്‍. വെനീസ് മുതല്‍ ടൊറന്റെ വരെയുള്ള എല്ലാ ചലച്ചിത്ര മേളകളിലും ദ വെയ്ല്‍ കണ്ട് മിനിറ്റുകളോളം നിന്ന് കൈയ്യടി. അദ്ദേഹത്തിന്റെ തിരിച്ചുവരവിനുള്ള ഏറ്റവും മികച്ച അംഗീകാരം തന്നെയായിരുന്നു ആ കൈയ്യടി. തന്റെ മികവിന് മങ്ങലേറ്റിട്ടില്ല എന്ന് തെളിയിച്ച ചിത്രം.