നിയന്ത്രണംവിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിൽ എവിടെ പതിക്കുമെന്ന ആശങ്കയിൽ ലോക രാജ്യങ്ങൾ

ലോകരാജ്യങ്ങൾക്ക് തലവേദനയായി നിയന്ത്രണംവിട്ട ചൈനീസ് റോക്കറ്റ്. ഈ വാരാന്ത്യത്തോടെ റോക്കറ്റ് ഭൗമോപരിതലത്തിൽ  പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് അമേരിക്കൻ പ്രതിരോധ വിഭാഗത്തിൻ്റെ ആസ്ഥാനമായ പെൻറഗൺ അറിയിച്ചു.

ചൈനീസ് റോക്കറ്റ് ആയ ലോംഗ് മാർച്ച് 5 ബി- ഭൂമിയിൽ എവിടെ പതിക്കുമെന്ന് ആശങ്കയിലാണ് ഏവരും. റോക്കറ്റ് കഴിഞ്ഞ ആഴ്ച ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ “കോർ മൊഡ്യൂൾ” ഭ്രമണപഥത്തിലെത്തിച്ചു. ദൗത്യം പൂർത്തിയായതിന് ശേഷം, റോക്കറ്റിന് മേലുള്ള നിയന്ത്രണം നഷ്ടപ്പെടുകയും  അത് 18,000 മൈൽ വേഗതയിൽ ഭൂമിയിലേക്ക്‌ തിരിക്കുകയും ആയിരുന്നു.

30 മീറ്റർ നീളവും 10 ടൺ ഭാരവുമുള്ള റോക്കറ്റ് എവിടെ എവിടെ പതിക്കും എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. 1990 ന് ശേഷം ഇതാദ്യമായാണ് വലിയൊരു വസ്തു  .നിയന്ത്രണം വിട്ട് ഭൂമിയിൽ തിക്കാൻ പോകുന്നത്.