കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കും എന്നിരിക്കെ ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്തവരുടെ എണ്ണം 50,000 ആയി.അതിൽ 12,000 ത്തോളം സർട്ടിഫിക്കറ്റുകൾ സാങ്കേതിക സമിതി ഓഡിറ്റ് ചെയ്തു.ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയതോ ബാർകോഡ് ഇല്ലാത്തതോ, വ്യാജരേഖ ചമച്ചതായി സംശയിക്കുന്നതോ ആയ എല്ലാ സർട്ടിഫിക്കറ്റുകളും നിരസിച്ചതായി ഓഡിറ്റ് സമിതിവൃത്തങ്ങൾ അറിയിച്ചു.
മന്ത്രിസഭാ തീരുമാനമനുസരിച്ച്, കുവൈത്ത് സ്വദേശികൾ അല്ലാത്തവർക്ക് വിദേശത്ത് നിന്ന് കുവൈത്ത് അംഗീകരിച്ച പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയാൽ മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. വിദേശത്ത് നിന്ന് വാക്സിനേഷൻ ലഭിച്ചവർ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക സംഘം പരിശോധിക്കുന്നത് തുടരുകയാണ്
അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകളുടെ ഓഡിറ്റിംഗിൽ സർട്ടിഫിക്കറ്റിലെ വിരങ്ങളും ഒപ്പം ആധികാരികത പരിശോധതയും ഉൾപ്പെടുന്നു.അറബ്, ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ചില രാജ്യങ്ങളിൽ നിന്നുള്ളവയുടെ ഓഡിറ്റ് പ്രക്രിയയ്ക്ക് കൂടുതൽ സമയമെടുക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.