60 കഴിഞ്ഞവരുടെ പെർമിറ്റ് പുതുക്കൽ; പ്രതിവർഷം 2000 ദിനാർ ഫീസ്; 500 ദിനാർ ആരോഗ്യ ഇൻഷുറൻസും

കുവൈത്ത് സിറ്റി : 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളതും  ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ കുറവോ വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവർക്ക്  പെർമിറ്റ് പുതുക്കാവുന്ന നിർദ്ദേശത്തെക്കുറിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഒരു സമവായത്തിലെത്തി. .ഒരു വർഷത്തേക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 2000 ദിനാരും  നിലവിലെ ഇൻഷുറൻസ് ഫീസിനേക്കാൾ വ്യത്യസ്തമായ 500 ദിനറിൻ്റ്റെ ആരോഗ്യ ഇൻഷുറൻസും വേണം. തൊഴിൽ കാര്യങ്ങളുടെ പരമോന്നത ഉപദേശക സമിതിയുടെ യോഗത്തിലാണ് പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നിരുന്നാലും, ഈ നിർ‌ദ്ദേശം അംഗീകാരത്തിനോ ഭേദഗതിക്കോ വേണ്ടി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിലെ ഡയറക്ടർ ബോർഡിന് സമർപ്പിക്കും.

യോഗത്തിൽ പങ്കെടുത്ത മിക്ക കക്ഷികളുടെയും അംഗീകാരമാണ് ഈ നിർദ്ദേശത്തിന് ലഭിച്ചത് -പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ, ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, കുവൈറ്റ് വർക്കേഴ്സ് യൂണിയൻ, ആഭ്യന്തര മന്ത്രാലയം, പ്രതിനിധികളും ഇതിനെ അനുകൂലിച്ചു.