അനുവദിച്ചതിലും അധികം സീറ്റുകളിൽ ബുക്കിംഗ് സ്വീകരിച്ച ശേഷം വിമാനകമ്പനികൾ അവസാന നിമിഷം ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നു എന്ന പരാതികൾ വീണ്ടും ഉയർന്നു

0
21

കുവൈത്ത് സിറ്റി : ചില എയർലൈനുകളുടെ ട്രാവൽ ഏജന്റുമാർ വഴി ബുക്ക് ചെയ്ത ആയിരക്കണക്കിന് ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടതായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ നിന്നുള്ള സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ചില എയർലൈനുകൾ ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുവദിച്ച ശേഷിയേക്കാൾ കൂടുതൽ ടിക്കറ്റുകൾ ട്രാവൽ കമ്പനികൾക്ക് നൽകിയിട്ടുണ്ടെന്നും ഈ ടിക്കറ്റുകളിൽ യാത്രക്കാർക്ക് ബുക്കിംഗ് കൺഫർമേഷൻ നൽകുകയും പിന്നീട് സർക്കാർ നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഇവ അവസാനനിമിഷം ക്യാൻസൽ ചെയ്യുകയും ആണെന്നുമാണ് പുറത്തുവരുന്ന വിവരം.
അനുവദിച്ച സീറ്റുകളിൽ മാത്രം ബുക്കിംഗ് നടത്തണമെന്ന് ഡിജിസിഎ വിമാനക്കമ്പനികൾക്ക് തുടർന്ന് മുന്നറിയിപ്പ് നൽകി, ആയിരക്കണക്കിന് ടിക്കറ്റുകൾ റദ്ദാക്കുകയും യാത്രക്കാർക്ക് പണം തിരികെ നൽകുകയും ചെയ്തതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്. കൺഫർമേഷൻ ലഭിച്ചശേഷം ടിക്കറ്റുകൾ റദ്ദാക്കിയത് യാത്രക്കാർക്കിടയിൽ അസംതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

സമാനമായ ആരോപണങ്ങൾ പലഭാഗങ്ങളിൽനിന്നും ഉയർന്ന സാഹചര്യത്തിൽ ഡിജിസിഎ വിഷയത്തിൽ ഇടപെടുകയും സമാന സാഹചര്യം ഉണ്ടാകുന്ന വരോട് പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരാതി ലഭിക്കുന്ന മുറയ്ക്ക് ഈ വിമാന കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.