നായയെ ഉടമ സ്‌കൂട്ടറിൽ കെട്ടി വലിച്ചു; ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

0
23

മലപ്പുറം:  എടക്കരയില്‍ ഉടമസ്ഥൻ വളര്‍ത്തുനായയെ വാഹനത്തിന് പുറകിൽ കെട്ടിവലിച്ചു. നായയെ വാഹനത്തിൻറെ പുറകിൽ   കെട്ടിവലിച്ച് ഓടിച്ചത്  3 കിലോമീറ്ററുകളോളംം . സംഭവത്തിൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.

നായയെ വാഹനത്തിൻറെ പുറകിൽ കെട്ടി വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയും ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ആയിരുന്നു.  നായ വീട്ടിലെ ചെരിപ്പുകളടക്കം കടിച്ച് നശിപ്പിക്കുകയാണെന്നും അതിനാല്‍ ഒഴിവാക്കാന്‍ കൊണ്ടുപോകുകയാണെന്നാണ്  ഉടമ പറഞ്ഞത്.

ആദ്യഘട്ടത്തിൽ വാഹനം സ്പീഡ് കുറച്ച് ഓടിച്ചുപോയ ഇയാൾ മറ്റു വാഹനയാത്രക്കാരും  സംഭവത്തിൽ ഇടപെട്ടപ്പോൾ  വാഹനത്തിൻറെ സ്പീഡ് കൂട്ടുകയായിരുന്നു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എറണാകുളം പറവൂരിലും സമാനമായ സംഭവം നടന്നിരുന്നു. കാറിന് പുറകില്‍ നായയെ കെട്ടിവലിക്കുകയായിരുന്നു. വലിയ പ്രതിഷേധമാണ് ഇതേ തുടര്‍ന്ന് ഉണ്ടായിരുന്നത്. ഇപ്പോള്‍ എടക്കരയിലെ സംഭവത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.