കുവൈത്ത് ഇന്ത്യക്ക് നൽകിയ മെഡിക്കൽ സഹായ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള എംവി ക്യാപ്റ്റൻ കട്ടൽമാൻ എന്ന കപ്പൽ മെയ് 15 ന് മുംബൈയിലെ നവ ഷെവ തുറമുഖത്ത് എത്തി. 75 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 1000 ഓക്സിജൻ സിലിണ്ടറുകളുമുള്ള മൂന്ന് സെമിട്രെയ്‌ലറുകളുമാണ് മുംബൈയിൽ എത്തിയത്.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കുന്നതിനായി കുവൈത്ത് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പപയിൻ്റെ ഭാഗമായി രാജ്യത്തു നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ സഹായമെത്തിക്കുന്ന നാലാമത്തെെ കപ്പലാണിത് .
ആകെ 215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനും 2600 ഓക്സിജൻ സിലിണ്ടറുകളുമാണ് കുവൈത്തിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് . കുവൈത്ത് അമീർ ഷയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബയ്ക്ക് കുവൈത്ത് സബ് സർക്കാരിന് നന്ദി രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.