വെട്ടുക്കിളികളെ നിയന്ത്രിക്കാൻ പ്രത്യേക സംഘം

0
25

കുവൈത്ത് സിറ്റി : പ്ലാന്റ് വെൽത്ത് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ദലാൽ രാജബിന്റെ മേൽനോട്ടത്തിൽ മരുഭൂമി വെട്ടുക്കിളികളെ നിയന്ത്രണത്തിനായി അടിയന്തര സംഘം രൂപീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പി‌എ‌എ‌എഫ്‌ആർ) സ്ഥിരീകരിച്ചു.തിങ്കളാഴ്ച രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് പ്രത്യക്ഷപ്പെട്ട മരുഭൂമി വെട്ടുക്കിളികളുടെ കൂട്ടത്തെ സംഘം നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതതായും അധികൃതരെ ഉദ്ധരിച്ച് അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു.

വഫ്ര അഗ്രികൾച്ചറൽ പ്രദേശത്തിൽ തെരുവിൽ കാണപ്പെട്ട വെട്ടുക്കിളികളെയും സംഘം കൈകാര്യം ചെയ്തു, സൗദി അറേബ്യയുടെ ദിശയിൽ നിന്നാണ് വെട്ടുക്കിളികളുടെ ഒരു കൂട്ടം രാജ്യത്ത് എത്തിയതെന്നാണ് കണക്കാക്കപ്പെടുന്നത്