മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ ഇനിമുതൽ  വാക്സിനേഷൻ സ്റ്റാറ്റസും

0
22

കുവൈത്ത് സിറ്റി: കുവൈറ്റിൽ മൊബൈൽ ഐഡി ആപ്ലിക്കേഷനിൽ ഇനിമുതൽ  വാക്സിനേഷൻ സ്റ്റാറ്റസുകൾ ലഭ്യമാകും. ഇതിനാവശ്യമായ അപ്ഡേറ്റുകൾ ആപ്പിൽ വരുത്തി കഴിഞ്ഞു. പൊതുമരാമത്ത് വാർത്താവിനിമയ,വിവരസാങ്കേതിക വകുപ്പ് മന്ത്രി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. റാണ അൽ ഫാരിസ്, ഡയറക്ടർ ജനറൽ മുസീദ് അൽ അസൂസി എന്നിവരുടെ നിർദേശപ്രകാരം ആണ്ഇത് .

ആപ്പ്  ആൻഡ്രോയിഡ്  ഐഒഎസ് ഹുവാവേ തുടങ്ങിി എല്ലാ സ്മാർട്ട് ഡിവൈസ് സിസ്റ്റത്തിലും പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ളള ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുകയാണെങ്കിൽ പുതിിിയ ഫീച്ചറുകൾ ലഭിക്കും . കാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഡിജിറ്റൽ സിവിൽ കാർഡായി ഉപയോഗിക്കാനാണ്  മൊബൈൽ ഐഡി അപ്ലിക്കേഷൻ ആരംഭിച്ചത്.