കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ എക്സിറ്റ് പെർമിറ്റ്  സേവനവുമായി PACI

0
25

കുവൈത്ത് സിറ്റി: കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങുന്നതിനായി എക്സിറ്റ് പെർമിറ്റ്  സേവനം ഒരുക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ . പ്രവാസികൾക്കും സ്വദേശികൾക്കും കഥ സമയങ്ങളിൽ പുറത്തിറങ്ങുന്നതിനു വേണ്ടി എക്സിറ്റ് പെർമിറ്റ് നേടാവുന്നതാണ്.  2 മണിക്കൂർ വരെയാണ്   ലീവ് ആപ്ലിക്കേഷൻ  വഴി എക്സിറ്റ് പെർമിറ്റ് അനുവദിക്കുന്നത്

താഴെപ്പറയുന്ന ആവശ്യങ്ങൾക്കായാണ് അനുമതി ലഭിക്കുക,

1. മെഡിക്കൽ കൺസൾട്ടേഷൻ
2. ആംബുലൻസിലുള്ള രോഗികൾ
3. രക്തദാനം
4. കോവിഡ് വാക്സിനേഷൻ
5. പിസിആർ പരിശോധനകൾ

 

പ്രവാസികൾക്കും പൗരന്മാർക്കും PAM വെബ്‌സൈറ്റ്  https://www.paci.gov.kw/Default.aspx വഴിി ഈ സേവനം ലഭിക്കും. നോൺ- എക്‌സ്‌പോഷർ  പെർമിറ്റുകൾ നേടുന്നതിനും കർഫ്യൂ സമയങ്ങളിൽ അവധി അപേക്ഷ  നൽകുന്നതിനുമാണ് ഇതിലൂടെ സാധിക്കുക .