സിവിൽ ഇൻഫർമേഷൻ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു; അത്യാവശ്യ സേവനങ്ങൾക്ക് അപ്പോയിൻമെൻറ് മുൻകൂട്ടി ബുക്ക് ചെയ്യണം

0
17

കുവൈത്ത് സിറ്റി : മന്ത്രിസഭയുടെയും സിവിൽ സർവീസ് ബ്യൂറോയുടെയും നിർദ്ദേശാനുസരണം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പി‌എ‌സി‌ഐ) ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നു.
സർക്കാർ ഉത്തരവ് അനുസരിച്ച് സർക്കാർ ഏജൻസികളിൽ നിശ്ചിത സമയത്ത് ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കുറച്ച് 30% ശേഷിയിൽ പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ആണ് പി‌എ‌സി‌ഐ ജീവനക്കാരുടെ എണ്ണം വെട്ടി കുറക്കുന്നത്.

ഒട്ടുമിക്ക സേവനങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റായ www.pack.gov.kw വഴി ലഭ്യമാണെന്നും, അല്ലാത്തപക്ഷം അത്യാവശ്യ സേവനങ്ങൾക്കായി നേരത്തെ അപ്പോയിൻമെൻ്റ് ബുക്ക് ചെയ്ത ശേഷം നേരിട്ട് വരാമെന്നും അധികൃതരെ ഉദ്ധരിച്ച് അൽ-റായ് റിപ്പോർട്ട് ചെയ്തു.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതിന് ആനുപാതികമായാണ് ഉപഭോക്താക്കളോട് നേരിട്ടുള്ള കൂടിക്കാഴ്ചകൾ കുറച്ച് വെബ്സൈറ്റുകളെ ആശ്രയിക്കാൻ നിർദ്ദേശിക്കുന്നത്. മുൻകൂട്ടി അപ്പോൾ മെൻറ് ബുക്ക് ചെയ്യാത്തവർക്ക് പി‌എ‌സി‌ഐയിൽ നേരിട്ടുള്ള കൂടിക്കാഴ്ചകൾ ലഭ്യമല്ല. രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകുന്നേരം 5:30 വരെയുമാണ് ഓഫീസുകൾ പ്രവർത്തിക്കുക.
അൽ ജഹ്‌റ ശാഖയിൽ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയാണ് പ്രവൃത്തി സമയം. ജഹ്‌റ മിൽ രാവിലെ 8 മുതൽ രാത്രി 8 വരെയും , അഹ്മദി ശാഖകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും റെഡി കാർഡുകൾ വിതരണം ചെയ്യും.

.