തെരഞ്ഞെടുപ്പിന് തയ്യാറാകാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
പാകിസ്ഥാന്‍ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പ് നിഷേധിച്ചതിന് ശേഷം ജനങ്ങളെ അഭിസംബോധന ഇതാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.പാക് ദേശീയ അസംബ്ലി പിരിച്ച് വിടണമെന്ന് രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തു. ഉടന്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ അജണ്ട നടപ്പാക്കാനായി ഗൂഢാലോചന നടന്നുവെന്നും ഇമ്രാന്‍ ആരോപിച്ചു.പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല. ഏപ്രില്‍ 25 വരെ വോട്ടെടുപ്പ് അനുവദിക്കാന്‍ ആകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനം. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.