പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത എംപിക്കെതിരെ പോലീസ് അന്വേഷണം

0
19

ചിത്രാൽ: പാകിസ്ഥാനിലെ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജെ.യു.ഐ-എഫ്) നേതാവും ബലൂചിസ്ഥാനിൽ നിന്നുള്ള ദേശീയ അസംബ്ലി (എം.എൻ.എ) അംഗവുമായ മൗലാന സലാഹുദ്ദീൻ അയ്യൂബിനെതിരെ പോലീസ് അന്വേഷണം . 14 വയസുകാരിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ടാണ്  പാകിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചത്. ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു എൻ‌ജി‌ഒയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പെൺകുട്ടി ജുഗൂരിലെ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു, അവിടെ 2006 ഒക്ടോബർ 28 ആണ്  പെൺകുട്ടിയുടെ ജനനത്തീയതി രേഖപ്പെടുത്തിയിട്ടുള്ളത്, ഇതുപ്രകാരം പെൺകുട്ടിക്ക് വിവാഹ പ്രായം ആയിട്ടില്ല.